John 5:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[28,29] ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്‍റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവര്‍ ഉയിര്‍ത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു.
Malayalam (ERV) WBTC Bible
ഇതില്‍ അത്ഭുതപ്പെടരുത്. എല്ലാ മരിച്ചവരും അവരുടെ ശവകുടീരങ്ങളില്‍നിന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്ന സമയം പുറത്തുവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
Malayalam 1992 MBSI
ഇതിങ്കല്‍ ആശ്ചര്യപ്പെടരുതു; കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവര്‍ ജീവന്നായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതിങ്കല്‍ ആശ്ചര്യപ്പെടരുത്; കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
Malayalam Bible POC-ML 2013
ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്‍െറ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു;