John 5:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എനിക്കു സ്വയമേവ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാന്‍ ന്യായം വിധിക്കുന്നു. എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാന്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് എന്‍റെ വിധി നീതിയുക്തവുമാണ്.
Malayalam (ERV) WBTC Bible
“എനിക്കു സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കേള്‍ക്കുന്നതു പോലെ ഞാന്‍ വിധിക്കുന്നു. അതിനാല്‍ എന്‍റെ ന്യായവിധി നീതിപൂര്‍വ്വമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാനെന്നെത്തന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കില്ല. പക്ഷേ എന്നെ അയച്ചവനെ എനിക്കു സന്തുഷ്ടനാക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു സ്വതേ ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
Malayalam 1992 MBSI
ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു സ്വതേ ഒന്നും ചെയ്‍വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാന്‍ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
Malayalam Bible POC-ML 2013
സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്‍െറ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്‍െറ ഇഷ്‌ടമല്ല, എന്നെ അയച്ചവന്‍െറ ഇഷ്‌ടമാണ് ഞാന്‍ അന്വേഷിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്.