John 5:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാന്‍ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്‍റെ പ്രകാശത്തില്‍ അല്പകാലം ആഹ്ലാദിക്കുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
കത്തിക്കൊണ്ട് പ്രകാശം നല്‍കുന്ന വിളക്കു പോലായിരുന്നു യോഹന്നാന്‍. അയാളുടെ വെളിച്ചം അല്പനേരം ആസ്വദിക്കാന്‍ നിങ്ങള്‍ക്കു സന്തോഷമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.
Malayalam 1992 MBSI
എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങള്‍ അല്പസമയത്തേക്ക് അവന്‍റെ വെളിച്ചത്തില്‍ ഉല്ലസിപ്പാന്‍ ഇച്ഛിച്ചു.
Malayalam Bible POC-ML 2013
കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍. അല്‍പസമയത്തേക്ക്‌ അവന്‍െറ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു.