John 6:44 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ സാധ്യമല്ല. അവസാനനാളില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
Malayalam (ERV) WBTC Bible
പിതാവാണ് എന്നെ അയച്ചത്. അവന്‍ തന്നെയാണ് ആളുകളെ എന്‍റെയടുത്തേക്ക് ആകര്‍ഷിക്കുന്നതും. അവസാന ദിവസത്തില്‍ ഞാനവരെ ഉയര്‍ത്തും. പിതാവ് ആകര്‍ഷിക്കാത്തവനു എന്‍റെയടുത്തെത്താന്‍ കഴികയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
Malayalam 1992 MBSI
എന്നെ അയച്ച പിതാവു ആകര്‍ഷിച്ചിട്ടില്ലാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ കഴികയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ കഴികയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.
Malayalam Bible POC-ML 2013
എന്നെ അയ ച്ചപിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍െറ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.