John 6:60 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ ശിഷ്യന്മാരില്‍ പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുര്‍ഗ്രഹമാണല്ലോ; ആര്‍ക്ക് ഇത് ഉള്‍ക്കൊള്ളുവാന്‍ കഴിയും?” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യേശുവിന്‍റെ ശിഷ്യന്മാര്‍ ഇതു കേട്ടു. അവരില്‍ വളരെപ്പേര്‍ പിറുപിറുക്കുകയായിരുന്നു, “ഇതൊരു വിഷമം പിടിച്ച ഉപദേശമാണ്. ഇതുള്‍ക്കൊള്ളാന്‍ ആരെക്കൊണ്ടു കഴിയും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ടുഇതു കഠിനവാക്കു, ഇതു ആര്‍ക്കും കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ശിഷ്യന്മാർ പലരും അത് കേട്ടിട്ട്: ഇതു കഠിനമായ ഉപദേശം, ഇതു ആർക്ക് അംഗീകരിക്കുവാൻ കഴിയും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ട്: ഇത് കഠിനവാക്ക്; ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഇതുകേട്ട് അവന്‍െറ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.