John 7:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യേശു ഗലീലയില്‍ ചുറ്റിസഞ്ചരിച്ചു. യെഹൂദന്മാര്‍ അവിടുത്തെ വധിക്കുവാനുള്ള തക്കം അന്വേഷിച്ചുകൊണ്ടിരുന്നതിനാല്‍ യെഹൂദ്യയില്‍ സഞ്ചരിക്കുവാന്‍ അവിടുന്നു മനസ്സുവച്ചില്ല.
Malayalam (ERV) WBTC Bible
അതിനുശേഷം യേശു ഗലീലദേശമാകെ സഞ്ചരിച്ചു. യെഹൂദ്യയിലെ യെഹൂദര്‍ അവനെ കൊല്ലാനുള്ള തക്കം നോക്കിയിരുന്നതിനാല്‍ ആ ദേശത്തുകൂടി സഞ്ചരിക്കുവാന്‍ അവനിഷ്ടപ്പെട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
Malayalam 1992 MBSI
അതിന്റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെശേഷം യേശു ഗലീലയിൽ ചുറ്റിസഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ട് യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന് മനസ്സില്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവനു മനസ്സില്ലായിരുന്നു.
Malayalam Bible POC-ML 2013
യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്‌ടപ്പെട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി.