John 7:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ സഹോദരന്മാര്‍ പെരുന്നാളിനു പോയശേഷം യേശുവും പോയി; എന്നാല്‍ പരസ്യമായിട്ടല്ല രഹസ്യമായിട്ടാണു പോയത്.
Malayalam (ERV) WBTC Bible
അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യേശു പരസ്യമായി അവിടെ പോയില്ല. പകരം അവന്‍ രഹസ്യമായി അവിടെപ്പോയി. പക്ഷേ ആളുകള്‍ തന്നെക്കാണാന്‍ യേശു അനുവദിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
Malayalam 1992 MBSI
അവന്റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിരുന്നാലും അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യമായി തന്നേ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ സഹോദരന്മാര്‍ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍െറ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും, തന്റെ സഹോദരന്മാർ പെരുന്നാളിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പരസ്യമായല്ല, രഹസ്യമായിട്ടു പോയി.