John 7:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൂര്‍വപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങള്‍ ശബത്തിലും പരിച്ഛേദനകര്‍മം നടത്തുന്നു.
Malayalam (ERV) WBTC Bible
മോശെയുടെ ന്യായപ്രമാണത്തില്‍ പരിച്ഛേദനത്തെപ്പറ്റി പറയുന്നുണ്ട്. (പക്ഷേ യഥാര്‍ത്ഥത്തില്‍ മോശെയല്ല അതിന്‍റെ ഉപജ്ഞാതാവ്. മോശെയ്ക്കും മുന്പു ജീവിച്ചിരുന്ന നമ്മുടെ ആളുകളില്‍ നിന്നാണ് പരിച്ഛേദനം തന്നെ വന്നത്.) അതിനാല്‍ ചിലപ്പോഴൊക്കെ ശബ്ബത്തുദിവസം കുട്ടികളുടെ ഛേദനം നിങ്ങള്‍ നടത്തുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ ‒ അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു ‒ നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
Malayalam 1992 MBSI
മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെ നിങ്ങൾക്ക് പരിച്ഛേദന നിയമിച്ചിരിക്കയാൽ [അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്], നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
Malayalam Bible POC-ML 2013
മോശ നിങ്ങള്‍ക്കു പരിച്‌ഛേദന നിയമം നല്‍കിയിരിക്കുന്നു. വാസ്‌തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്‍മാരില്‍നിന്നാണ്. അതനുസരിച്ച് സാബത്തില്‍ ഒരുവനു നിങ്ങള്‍ പരിച്‌ഛേദനം നടത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്.