John 7:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യെഹൂദന്മാര്‍ പരസ്പരം പറഞ്ഞു: “നാം കണ്ടെത്താതവണ്ണം ഇയാള്‍ എവിടെ പോകാനാണു ഭാവിക്കുന്നത്? നമ്മുടെ ആളുകള്‍ പാര്‍ക്കുന്ന ഗ്രീക്കുനഗരങ്ങളില്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കുവാനാണോ ഉദ്ദേശ്യം?
Malayalam (ERV) WBTC Bible
യെഹൂദന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മള്‍ക്കു കണ്ടുപിടിക്കാനാവാത്ത എവിടേക്കാണിവന്‍ പോവുക. അവന്‍ യവനക്കാരുടെ ഇടയില്‍ ചിതറിക്കിടക്കുന്ന നമ്മുടെ ആളുകളുടെയടുത്തു പോകുമോ? അവനവിടെ യവനക്കാരെ ഉപദേശിക്കുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
Malayalam 1992 MBSI
അതു കേട്ടിട്ടു യെഹൂദന്മാര്‍നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുംന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ? നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് കേട്ടിട്ട് യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്ക് പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിക്കുവാൻ ഭാവമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു കേട്ടിട്ടു യെഹൂദന്മാര്‍: നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ?
Malayalam Bible POC-ML 2013
യഹൂദര്‍ പരസ്‌പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍ കഴിയാത്തവിധം എവിടേക്കാണ്‌ അവന്‍ പോവുക? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദനേതാക്കന്മാർ പരസ്പരം പറഞ്ഞു: “നമുക്കു കണ്ടെത്താൻ സാധിക്കാത്തവിധം എവിടേക്കാണ് ഇദ്ദേഹം പോകാനുദ്ദേശിക്കുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ നമ്മുടെ ആളുകൾ ചിതറിപ്പാർക്കുന്നിടത്തു ചെന്ന് ഗ്രീക്കുകാരെ ഉപദേശിക്കുമെന്നോ?