John 7:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ആത്മാവു നല്‌കപ്പെട്ടിരുന്നുമില്ല.
Malayalam (ERV) WBTC Bible
യേശു പരിശുദ്ധാത്മാവിനെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്. ആത്മാവ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. കാരണം യേശു ഇതുവരെ മരിക്കുകയോ മഹത്വത്തിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് യേശുവില്‍ വിശ്വസിച്ചവര്‍ക്ക് ആത്മാവ് ലഭിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
Malayalam 1992 MBSI
പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ടുഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; അതുവരെ ആത്മാവിനെ നൽകപെട്ടിട്ടില്ലായിരുന്നു എന്തുകൊണ്ടെന്നാൽ യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവ് വന്നിട്ടില്ലായിരുന്നു.
Malayalam Bible POC-ML 2013
അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്‌മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല.