John 8:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇല്ല പ്രഭോ” എന്ന് അവള്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് അരുള്‍ചെയ്തു.
Malayalam (ERV) WBTC Bible
അവള്‍ മറുപടി പറഞ്ഞു, “പ്രഭോ, ആരും എന്നെ വിധിച്ചില്ല.” അപ്പോള്‍ യേശു പറഞ്ഞു, “അതുകൊണ്ട് ഞാനും നിന്നെ വിധിക്കുന്നില്ല. നിനക്കിപ്പോള്‍ പോകാം. പക്ഷേ വീണ്ടും പാപം ചെയ്യരുത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].
Malayalam 1992 MBSI
ഇല്ല കര്‍ത്താവേ, എന്നു അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ലപോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.)
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനിമേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു].
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇല്ല കര്‍ത്താവേ, എന്ന് അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു.]
Malayalam Bible POC-ML 2013
അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു.