John 8:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന് യേശു, “ആദിമുതല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ള ആള്‍തന്നെ” എന്നു പ്രതിവചിച്ചു.
Malayalam (ERV) WBTC Bible
യെഹൂദര്‍ ചോദിച്ചു, “അപ്പോള്‍ നീ ആരാണ്?” യേശു മറുപടി പറഞ്ഞു, “ഞാന്‍ ആദിമുതല്‍ നിങ്ങളോടു എന്തു പറഞ്ഞിരുന്നുവോ അതാണ് ഞാന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
Malayalam 1992 MBSI
അവര്‍ അവനോടുനീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശുആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട്: നീ ആർ ആകുന്നു എന്നു ചോദിച്ചതിന് യേശു: ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനോട്: നീ ആര്‍ ആകുന്നു എന്ന് ചോദിച്ചതിനു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നെ.
Malayalam Bible POC-ML 2013
അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്? യേശു പറഞ്ഞു: ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ.