John 8:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ അബ്രഹാമിന്‍റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലുവാന്‍ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്‍റെ വചനം നിങ്ങള്‍ ഗ്രഹിക്കുന്നില്ല.
Malayalam (ERV) WBTC Bible
നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണെന്നു എനിക്കറിയാം. പക്ഷേ നിങ്ങളെന്നെ കൊല്ലാനാഗ്രഹിക്കുന്നു. എന്തെന്നോ? എന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ അബ്രാഹാമിന്റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അബ്രഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അബ്രാഹാമിന്റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിനു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ അബ്രാഹത്തിന്‍െറ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്‍െറ വചനം നിങ്ങളില്‍ വസിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അബ്രാഹാംവംശജരെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ഭാവിക്കുന്നു; എന്റെ വചനത്തിനു നിങ്ങളിൽ സ്ഥാനമില്ലല്ലോ.