John 9:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാര്‍ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാള്‍ നിനക്കു കാഴ്ച നല്‌കിയല്ലോ.”
Malayalam (ERV) WBTC Bible
യെഹൂദ നേതാക്കള്‍ അയാളോടു വീണ്ടും ചോദിച്ചു, “അയാള്‍ നിന്നെ സുഖപ്പെടുത്തി. കാഴ്ച തന്നു. അവനെപ്പറ്റി നിന്‍റെ അഭിപ്രായമെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “അവന്‍ ഒരു പ്രവാചകനാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
അവര്‍ പിന്നെയും കുരുടനോടുനിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നുഅവന്‍ ഒരു പ്രവാചകന്‍ എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പിന്നെയും കുരുടനോട്: നിന്‍റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവന്‍ ഒരു പ്രവാചകന്‍ എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ ആ അന്‌ധനോടു വീണ്ടും അവര്‍ ചോദിച്ചു: അവന്‍ നിന്‍െറ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീഎന്തു പറയുന്നു? അവന്‍ പറഞ്ഞു: അവന്‍ ഒരു പ്രവാചകനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു.