John 9:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാള്‍ പറഞ്ഞു. അയാള്‍ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളില്‍നിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാര്‍ വിശ്വസിച്ചില്ല.
Malayalam (ERV) WBTC Bible
എന്നാല്‍ യെഹൂദര്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ അയാള്‍ക്കു സംഭവിച്ച കാര്യങ്ങളാണെന്നു വിശ്വസിച്ചിരുന്നില്ല. അയാള്‍ അന്ധനും ഇപ്പോള്‍ സുഖപ്പെട്ടവനുമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ പിന്നീടവര്‍ അയാളുടെ അപ്പനമ്മമാരെ ആളയച്ചു വരുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
Malayalam 1992 MBSI
കാഴ്ചപ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാഴ്ച പ്രാപിച്ചവന്‍റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല.
Malayalam Bible POC-ML 2013
അവന്‍ അന്‌ധനായിരുന്നെന്നും കാഴ്‌ചപ്രാപിച്ചെന്നും കാഴ്‌ച ലഭിച്ചവന്‍െറ മാതാപിതാക്കന്‍മാരെ വിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.