John 9:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങള്‍ പറയുന്ന മകന്‍ ഇവന്‍ തന്നെയാണോ? എങ്കില്‍ ഇപ്പോള്‍ അവനു കാഴ്ച ലഭിച്ചതെങ്ങനെ?”
Malayalam (ERV) WBTC Bible
യെഹൂദര്‍ അപ്പനമ്മമാരോട് ചോദിച്ചു, “ഇവന്‍, നിങ്ങളുടെ മകനാണോ? അവന്‍ ജന്മനാ അന്ധനായിരുന്നെന്നു നിങ്ങള്‍ പറയുന്നോ? പിന്നെ ഇപ്പോഴെങ്ങനെ അവനു കാഴ്ച കിട്ടി?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നേയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു.
Malayalam 1992 MBSI
കുരുടനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന്നു ഇപ്പോള്‍ കണ്ണു കാണുന്നതു എങ്ങനെ എന്നു അവര്‍ അവരോടു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുരുടനായി ജനിച്ചു എന്ന് നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന് ഇപ്പോള്‍ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവര്‍ അവരോടു ചോദിച്ചു.
Malayalam Bible POC-ML 2013
അവര്‍ ചോദിച്ചു: അന്‌ധനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ്‌ അവനിപ്പോള്‍ കാണുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു.