John 9:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവര്‍ വിളിച്ചു: “ദൈവത്തെ പ്രകീര്‍ത്തിക്കുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അതിനാല്‍ യെഹൂദനേതാക്കള്‍ അന്ധനായിരുന്നവനെ വിളിച്ചു. വീണ്ടും വരാനവര്‍ പറഞ്ഞു. യെഹൂദനേതാക്കള്‍ പറഞ്ഞു, “സത്യം പറഞ്ഞ് നീ ദൈവത്തെ മഹത്വപ്പെടുത്തണം. ഈ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചുദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യന്‍ പാപി എന്നു ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യന്‍ പാപി എന്ന് ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അന്‌ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടും വിളിച്ച്‌ അവനോട്‌ പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു.