John 9:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“പാപത്തില്‍ത്തന്നെ ജനിച്ചു വളര്‍ന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാന്‍ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവര്‍ അയാളെ ബഹിഷ്കരിച്ചു.
Malayalam (ERV) WBTC Bible
യെഹൂദ നേതാക്കള്‍ മറുപടി പറഞ്ഞു, “നിന്നില്‍ പാപം നിറഞ്ഞിരിക്കുന്നു. ഞങ്ങളെ നീ പഠിപ്പിക്കാന്‍ നോക്കുന്നോ?” അവര്‍ അയാളെ അവിടെ നിന്നും ഓടിച്ചുവിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
Malayalam 1992 MBSI
അവര്‍ അവനോടുനീ മുഴുവനും പാപത്തില്‍ പിറന്നവന്‍; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനോട്: നീ മുഴുവനും പാപത്തില്‍ പിറന്നവന്‍; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി.