Jonah 1:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പല്‍ കരയ്‍ക്കടുപ്പിക്കാന്‍ നാവികര്‍ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവർക്കു സാധിച്ചില്ല.
Malayalam 1992 MBSI
എന്നാല്‍ അവര്‍ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോള്‍ പെരുകി വന്നതുകൊണ്ടു അവര്‍ക്കും സാധിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു; എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവര്‍ കരയ്ക്ക് അടുക്കേണ്ടതിനു മുറുകെ തണ്ടു വലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോള്‍ പെരുകിവന്നതുകൊണ്ട് അവര്‍ക്കു സാധിച്ചില്ല.
Malayalam Bible POC-ML 2013
കപ്പല്‍ കരയ്‌ക്ക്‌ അടുപ്പിക്കുന്നതിനായി അവര്‍ ശക്‌തിപൂര്‍വം തണ്ടു വലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്‌ഷോഭിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല.