Jonah 1:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോനാ മറുപടി പറഞ്ഞു: “ഞാന്‍ ഒരു എബ്രായനാണ്. കടലും കരയും സൃഷ്‍ടിച്ച സ്വര്‍ഗസ്ഥനായ സര്‍വേശ്വരനെ ഞാന്‍ ആരാധിക്കുന്നു.” ദൈവകല്പന ധിക്കരിച്ച് തിരുസന്നിധിയില്‍നിന്നു താന്‍ ഓടിപ്പോകുകയാണെന്നു യോനാ അവരോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു അവന്‍ അവരോടുഞാന്‍ ഒരു എബ്രായന്‍, കടലും കരയും ഉണ്ടാക്കിയ സ്വര്‍ഗ്ഗീയദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു” എന്നു പറഞ്ഞു.ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍ അവരോട്: ഞാന്‍ ഒരു എബ്രായന്‍, കടലും കരയും ഉണ്ടാക്കിയ സ്വര്‍ഗീയദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്‌. കടലും കരയും സൃഷ്‌ടിച്ച, സ്വര്‍ഗസ്‌ഥനായ ദൈവമായ കര്‍ത്താവിനെ ആണ്‌ ഞാന്‍ ആരാധിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ ഒരു എബ്രായനാണ്, കടലിനെയും കരയെയും സൃഷ്ടിച്ച സ്വർഗീയനായ ദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു,” അദ്ദേഹം അവരോടു മറുപടി പറഞ്ഞു.