Jonah 2:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ആത്മാവ് തളര്‍ന്നപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ ഓര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
Malayalam 1992 MBSI
എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഔര്‍ത്തു എന്റെ പ്രാര്‍ത്ഥന നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്റെ അടുക്കല്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രാണൻ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു. എന്റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഓര്‍ത്ത് എന്‍റെ പ്രാര്‍ഥന നിന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്‍റെ അടുക്കൽ എത്തി.
Malayalam Bible POC-ML 2013
എന്‍െറ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്‍െറ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്‌ധ മന്‌ദിരത്തില്‍, എത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ ഞാൻ യഹോവയെ ഓർത്തു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, എന്റെ പ്രാർഥന ഉയർന്നു.