Jonah 4:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വെയിലായപ്പോള്‍ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കന്‍ കാറ്റ് അടിപ്പിച്ചു. ഉച്ചവെയില്‍ യോനായുടെ തലയില്‍ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളര്‍ന്നു. മരിച്ചാല്‍മതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ളോരു കിഴക്കൻ കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്നു ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
സൂര്യന്‍ ഉദിച്ചപ്പോള്‍ ദൈവം അത്യഷ്ണമുള്ളോരു കിഴക്കന്‍ കാറ്റു കല്പിച്ചുവരുത്തി; വെയില്‍ യോനയുടെ തലയില്‍ കൊള്ളുകയാല്‍ അവന്‍ ക്ഷീണിച്ചു മരിച്ചാല്‍ കൊള്ളാം എന്നു ഇച്ഛിച്ചുജീവിച്ചിരിക്കുന്നതിനെക്കാല്‍ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് വരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൂര്യന്‍ ഉദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ളൊരു കിഴക്കന്‍കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനായുടെ തലയിൽ കൊള്ളുകയാൽ അവന്‍ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
തലയില്‍ സൂര്യന്‍െറ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു.