Joshua 10:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനമെല്ലാം മക്കേദാപാളയത്തില്‍ യോശുവയുടെ അടുക്കല്‍ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യര്‍ക്കെതിരെ നാവനക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
Malayalam 1992 MBSI
ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തില്‍ യോശുവയുടെ അടുക്കല്‍ മടങ്ങിവന്നു; യിസ്രായേല്‍മക്കളില്‍ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളുടെ നേരെ ആരും നാവനക്കിയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനമൊക്കെയും സമാധാനത്തോടെ മക്കേദായിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്‍റെയും നേരേ ആരും തന്‍റെ നാവ് അനക്കിയതുമില്ല.
Malayalam Bible POC-ML 2013
അനന്തരം, ഇസ്രായേല്‍ക്കാര്‍ സുരക്‌ഷിതരായി മക്കേദായിലെ പാള യത്തില്‍ ജോഷ്വയുടെ സമീപമെത്തി. അവര്‍ക്കെതിരേ ആരും നാവനക്കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല.