Joshua 11:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മലനാടും നെഗെബു മുഴുവനും ഗോശെന്‍ ദേശവും താഴ്വരയും അരാബായും ഇസ്രായേലിലെ മലനാടും അതിന്‍റെ താഴ്വരയും സേയീര്‍കയറ്റത്തിലുള്ള ഉയര്‍ന്ന ഹാലാക് കുന്നുകള്‍മുതല്‍ ഹെര്‍മ്മോന്‍ പര്‍വതത്തിന്‍റെ അടിവാരത്തിലുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ് വരെയും ഉള്ള പ്രദേശങ്ങള്‍ മുഴുവനും യോശുവ പിടിച്ചടക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻദേശം ഒക്കെയും താഴ്‌വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
Malayalam 1992 MBSI
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന്‍ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്‍മലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ മലനാടും തെക്കേദേശവും ഗോശേൻദേശവും താഴ്‌വരയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വരയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശവും യോശുവ പിടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശെന്‍ദേശമൊക്കെയും താഴ്വീതിയും അരാബായും യിസ്രായേൽമലനാടും അതിന്‍റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍പര്‍വതത്തിന്‍റെ അടിവാരത്തുള്ള ലെബാനോന്‍താഴ്വരയിലെ ബാൽ-ഗാദ്‍വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
Malayalam Bible POC-ML 2013
ഇപ്രകാരം ജോഷ്വ നാടുമുഴുവന്‍ - മലമ്പ്രദേശവും നെഗെ ബു മുഴുവനും ഗോഷെന്‍ ദേശമൊക്കെയും സമതലങ്ങളും അരാബായും ഇസ്രായേലിലെ മലമ്പ്രദേശവും അതിന്‍െറ താഴ്‌വരയും -
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ,