Joshua 11:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ യോശുവയോടു പറഞ്ഞു: “അവരെക്കുറിച്ചു ഭയപ്പെടേണ്ടാ; നാളെ ഈ സമയം ആകുന്നതിനുമുമ്പ് ഇസ്രായേലിനുവേണ്ടി ഞാന്‍ അവരെയെല്ലാം സംഹരിക്കും. കുതിരകളുടെ കുതിഞരമ്പുകള്‍ വെട്ടി അവയെ മുടന്തുള്ളവയാക്കുകയും രഥങ്ങള്‍ ചുട്ടുകളയുകയും ചെയ്യണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
Malayalam 1992 MBSI
അപ്പോള്‍ യഹോവ യോശുവയോടുഅവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പില്‍ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവ യോശുവയോട്: “അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തു വീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.“
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവ യോശുവയോട്: അവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെയൊക്കെയും യിസ്രായേലിന്‍റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.
Malayalam Bible POC-ML 2013
കര്‍ത്താവു ജോഷ്വായോട്‌ അരുളിച്ചെയ്‌തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത്‌ അവരെ ഇസ്രായേലിന്‍െറ മുന്‍പില്‍ ഞാന്‍ കൊന്നു നിരത്തും. നിങ്ങള്‍ അവരുടെ കുതിര കളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങള്‍ കത്തിക്കുകയും ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ യോശുവയോട്, “അവരെ ഭയപ്പെടേണ്ടതില്ല, നാളെ ഈ സമയമാകുമ്പോഴേക്കും അവരെ മുഴുവനും ഇസ്രായേലിനു ഞാൻ ഏൽപ്പിച്ചുതരും. അവർ നിങ്ങളുടെമുമ്പിൽ മരിച്ചുവീഴും. നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ ചുട്ടുകളയണം” എന്നു കൽപ്പിച്ചു.