Joshua 11:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അവരുടെമേല്‍ ഇസ്രായേലിനു വിജയം നല്‌കി. ഇസ്രായേല്‍ അവരെ തോല്പിച്ചു. വടക്ക് സീദോന്‍, മിസ്രെഫോത്ത്മയീം എന്നീ സ്ഥലങ്ങള്‍ വരെയും കിഴക്ക് മിസ്പെതാഴ്വരവരെയും ഇസ്രായേല്‍ അവരെ പിന്തുടര്‍ന്നു. ഒരാള്‍ പോലും ശേഷിക്കാതെ ശത്രുക്കളെയെല്ലാം സംഹരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്‌വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
Malayalam 1992 MBSI
യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പെതാഴ്‌വരവരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവരെ യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍വരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ട് മിസ്പാ താഴ്വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അവരെ ഇസ്രായേലിന്‍െറ കൈകളില്‍ ഏല്‍പിച്ചു. ഇസ്രായേല്‍ക്കാര്‍ അവരെ വധിക്കുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്‌മയിംവരെയും കിഴക്കോട്ടു മിസ്‌പാതാഴ്‌വരവരെയും ഓടിക്കുകയും ചെയ്‌തു. ഒന്നൊഴിയാതെ എല്ലാവരെയും ഉന്‍മൂലനംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ചു; മഹാനഗരമായ സീദോൻവരെയും മിസ്രെഫോത്ത്-മയീംവരെയും കിഴക്ക് മിസ്പാതാഴ്വരവരെയും അവരെ പിൻതുടർന്നു. ആരുംതന്നെ അവശേഷിച്ചില്ല.