Joshua 12:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ ഒരാളാണ് ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍. അര്‍ന്നോന്‍ താഴ്വരയുടെ അതിരിലുള്ള അരോവേര്‍ കേന്ദ്രമാക്കി അദ്ദേഹം ഭരിച്ചു; ആ താഴ്വരയുടെ മധ്യഭാഗം മുതല്‍ യബ്ബോക്ക് നദിവരെയുള്ള ഗിലെയാദിന്‍റെ പകുതിഭാഗം-അമ്മോന്യരുടെ അതിര്‍ത്തിവരെ-സീഹോന്‍ ഭരിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അർന്നോൻആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്‌വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
Malayalam 1992 MBSI
ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക് നദിവരെയും
Malayalam Bible POC-ML 2013
ഹെഷ്‌ ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍. അവന്‍െറ രാജ്യം അര്‍നോണ്‍ താഴ്‌വരയുടെ അരികിലുള്ള അരോവേര്‍ മുതല്‍ താഴ്‌വരയുടെ മധ്യത്തിലൂടെ അമ്മോന്യരുടെ അതിരായയാബോക്ക്‌ നദിവരെ കിടക്കുന്ന ഗിലയാദിന്‍െറ പകുതിയും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു. അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.