Joshua 12:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെര്‍മ്മോന്‍ പര്‍വതവും സല്‍ക്കയും ബാശാന്‍ദേശം മുഴുവനും ഗെശൂര്യര്‍, മാഖാത്യര്‍ എന്നിവരുടെ ദേശവും ഗിലെയാദിന്‍റെ പകുതിഭാഗവും ഹെശ്ബോനിലെ സീഹോന്‍രാജാവിന്‍റെ രാജ്യത്തിന്‍റെ അതിര്‍വരെയുള്ള സ്ഥലങ്ങളും ഉള്‍പ്പെടുന്ന പ്രദേശം ഓഗിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
Malayalam 1992 MBSI
ഹെര്‍മ്മോന്‍ പര്‍വ്വതവും സല്‍ക്കയും ബാശാന്‍ മുഴുവനും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോന്‍ രാജാവായ സീഹോന്റെ അതിര്‍വരെയും വാണിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെര്‍മ്മോന്‍പര്‍വതവും സൽക്കായും ബാശാന്‍ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോന്‍രാജാവായ സീഹോന്‍റെ അതിര്‍വരെയും വാണിരുന്നു.
Malayalam Bible POC-ML 2013
ഹെര്‍മോണ്‍ മലയും സാലേക്കാ തുടങ്ങി മാക്കായുടെയും ഗഷൂറിന്‍െറയും അതിര്‍ത്തികള്‍വരെയും ബാഷാനും ഗിലയാദിന്‍െറ അര്‍ധഭാഗവും, ഹെഷ്‌ബോണ്‍ രാജാവായ സീഹോന്‍െറ അതിര്‍ത്തി വരെയും അവന്‍െറ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.