Joshua 12:8 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മലനാട്, പടിഞ്ഞാറന്‍ താഴ്വര, യോര്‍ദ്ദാന്‍ താഴ്വര, കിഴക്കേ ചരിവ്, നെഗെബ് എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും കൂടി പരാജയപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നേ.
Malayalam 1992 MBSI
മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍, അമോര്‍യ്യന്‍, കനാന്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവര്‍തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മലനാട്ടിലും താഴ്വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍, അമോര്യന്‍, കനാന്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവര്‍ തന്നെ.
Malayalam Bible POC-ML 2013
മലമ്പ്രദേശത്തും സമതലത്തും അരാബായിലും മലഞ്ചെരിവുകളിലും മരുഭൂമിയിലും നെഗെബിലും ഉള്ള ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ രാജാക്കന്‍മാര്‍.