Joshua 13:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനിയും കൈവശമാക്കുവാനുള്ള സ്ഥലങ്ങള്‍: ഈജിപ്തിന്‍റെ കിഴക്കുള്ള സീഹോര്‍ മുതല്‍ വടക്ക് കനാന്യരുടേതെന്നു കരുതപ്പെടുന്ന എക്രോന്‍റെ അതിര്‍വരെയുള്ളതും ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും കൈവശം ഇരുന്നതുമായ സ്ഥലങ്ങള്‍, ഫെലിസ്ത്യ പ്രഭുക്കന്മാര്‍ ഭരിച്ചിരുന്ന ഗസ്സ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;
Malayalam 1992 MBSI
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനിയും കൈവശമാക്കാനുള്ള ദേശങ്ങൾ: ഈജിപ്റ്റിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശവും ഗെശൂര്യരുടെ ദേശവും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്‍റെ കിഴക്കുള്ള സീഹോര്‍ മുതൽ വടക്കോട്ട് കനാന്യര്‍ക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്‍റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്യരും;
Malayalam Bible POC-ML 2013
അവശേഷിക്കുന്ന സ്‌ഥലം ഇതാണ്‌; ഫിലിസ്‌ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇനിയും ശേഷിച്ചിരിക്കുന്ന ഭൂപ്രദേശം ഇവയാണ്: “ഈജിപ്റ്റിനു കിഴക്ക് സീഹോർനദിമുതൽ വടക്ക് എക്രോൻദേശംവരെ കനാന്യരുടേതെന്നു കരുതപ്പെട്ടിരുന്ന ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും ദേശം; ഗസ്സാ, അശ്ദോദ്യ, അസ്കലോന്യ, ഗാത്, അവ്വ്യരുടെ എക്രോൻ എന്നീ അഞ്ച് ഫെലിസ്ത്യപ്രഭുക്കന്മാരുടെ ദേശം;