Joshua 13:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോര്‍ദ്ദാന്‍ താഴ്വര, ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നീ പ്രദേശങ്ങള്‍, ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്‍റെ രാജ്യത്തില്‍ ശേഷിച്ച ഭാഗങ്ങള്‍ എന്നിവയായിരുന്നു. ഗലീലതടാകംവരെയുള്ള യോര്‍ദ്ദാന്‍ നദിയായിരുന്നു അവരുടെ ദേശത്തിന്‍റെ പടിഞ്ഞാറേ അതിര്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നേ; യോർദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോർദ്ദാൻ അതിന്നു അതിരായിരുന്നു.
Malayalam 1992 MBSI
താഴ്വരയില്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ രാജ്യത്തില്‍ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന്നു അതിരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും യോർദ്ദാന് കിഴക്ക് കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെയും അവരുടെ അതിരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താഴ്വരയിൽ ഹെശ്ബോന്‍രാജാവായ സീഹോന്‍റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത് -നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നെ; യോര്‍ദ്ദാനക്കരെ കിഴക്ക് കിന്നെരോത്ത്തടാകത്തിന്‍റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന് അതിരായിരുന്നു.
Malayalam Bible POC-ML 2013
താഴ്‌വരയിലെ ബത്‌ഹാറാം, ബത്‌നിമ്‌റാ, സുക്കോത്ത്‌, സാഫോന്‍, ഹെഷ്‌ബോണ്‍ രാജാവായ സീഹോന്‍െറ രാജ്യത്തിലെ ബാക്കി ഭാഗം എന്നിവയാണ്‌. കിന്നരോത്തുകടലിന്‍െറ താഴത്തേ അറ്റംവരെ ജോര്‍ദാന്‍െറ കിഴക്കേത്തീരമാണ്‌ അതിന്‍െറ അതിര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിച്ച പ്രദേശവും ബേത്-ഹാരാം, ബേത്-നിമ്രാ, സൂക്കോത്ത്, സാഫോൺ എന്നീ പട്ടണങ്ങളും ആയിരുന്നു. ഇതിനോടുചേർന്ന് യോർദാന്റെ കിഴക്കുവശം, കിന്നെരെത്തുതടാകംവരെയുമുള്ള ഭൂപ്രദേശവും അവർക്ക് അവകാശപ്പെട്ടതായിരുന്നു.