Joshua 13:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിലെയാദിന്‍റെ പകുതി ഭാഗവും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യത്തിലെ അസ്താരോത്ത്, എദ്രയീം എന്നീ പട്ടണങ്ങളും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പിന്‍ഗാമികളില്‍ പകുതി കുടുംബക്കാര്‍ക്ക് ഈ പ്രദേശം അവകാശമായി ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാതിഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്കു, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നേ, കുടുംബംകുടുംബമായി കിട്ടി.
Malayalam 1992 MBSI
പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളിൽ പാതിപ്പേർക്ക്, കുടുംബംകുടുംബമായി കിട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാതി ഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്താരോത്ത്, എദ്രെയി എന്നിവയും തന്നെ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മക്കള്‍ക്ക്, മാഖീരിന്‍റെ മക്കളിൽ പാതിപ്പേര്‍ക്കു തന്നെ, കുടുംബംകുടുംബമായി കിട്ടി.
Malayalam Bible POC-ML 2013
ഗിലയാദിന്‍െറ പകുതിയും, അഷ്‌താരോത്ത്, എദ്രയി എന്നീ ബാഷാനിലെ ഓഗിന്‍െറ രാജ്യത്തുള്ള പട്ടണങ്ങളും-ഉള്‍പ്പെട്ടിരുന്നു. മനാസ്‌സെയുടെ മകനായ മാക്കീറിന്‍െറ സന്തതികളില്‍ പകുതിപ്പേര്‍ക്ക് കുടുംബക്രമമനുസരിച്ചു ലഭിച്ചതാണിവ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിലെയാദിന്റെ പകുതി, ബാശാനിലെ ഓഗിന്റെ രാജകീയ പട്ടണങ്ങളായ അസ്തരോത്തും എദ്രെയിയും. ഇവയായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ പിൻഗാമികൾക്ക്—മാഖീരിന്റെ പിൻഗാമികളിൽ പകുതിപേർക്കുതന്നെ—കുലംകുലമായി ലഭിച്ച ഓഹരി.
Recommended Reading