Joshua 14:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോസേഫിന്‍റെ പിന്‍തലമുറക്കാര്‍ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ലേവ്യര്‍ക്ക് പാര്‍ക്കുന്നതിനുള്ള പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയുന്നതിനുള്ള പുല്പുറങ്ങളുമല്ലാതെ വേറെ ഓഹരി ഒന്നും നല്‌കപ്പെട്ടിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
Malayalam 1992 MBSI
യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങൾ ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫിന്‍റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിനുംവേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
Malayalam Bible POC-ML 2013
ജോസഫിന്‍െറ സന്തതികള്‍ മനാസ്‌സെ, എഫ്രായിം എന്നു രണ്ടു ഗോത്രങ്ങളായിരുന്നു. താമസിക്കുന്നതിനു പട്ടണങ്ങളും കന്നുകാലികളെ മേയ്‌ക്കുന്നതിന് പുല്‍മേടുകളും മാത്രമല്ലാതെ ലേവ്യര്‍ക്ക് അവിടെ വിഹിതമൊന്നും നല്‍കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്ന രണ്ടു ഗോത്രങ്ങളായിത്തീർന്നിരുന്നു. ലേവ്യർക്കു ദേശത്തിന്റെ ഓഹരി ലഭിച്ചില്ല; എന്നാൽ താമസിക്കുന്നതിനു പട്ടണങ്ങളും, ആടുമാടുകൾക്കും മൃഗസമ്പത്തിനും പുൽമേടുകളും ലഭിച്ചിരുന്നു.