Joshua 14:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ദാസനായ മോശ കാദേശ്-ബര്‍ന്നേയയില്‍നിന്നു ദേശം രഹസ്യമായി നിരീക്ഷിക്കാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സ് ആയിരുന്നു. എന്‍റെ വ്യക്തമായ അഭിപ്രായം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
Malayalam 1992 MBSI
യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ മടങ്ങിവന്ന് എന്റെ മനോബോധപ്രകാരം ദേശത്തെപ്പറ്റിയുള്ള വിവരണം നൽകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ദാസനായ മോശെ കാദേശ് -ബര്‍ന്നേയയിൽനിന്ന് ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്ന് എന്‍റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
Malayalam Bible POC-ML 2013
കാദെഷ്‌ ബര്‍ണിയായില്‍ നിന്നു ദേശം ഒറ്റുനോക്കുന്നതിന്‌ കര്‍ത്താവിന്‍െറ ദാസനായ മോശ എന്നെ അയയ്‌ക്കുമ്പോള്‍ എനിക്കു നാല്‍പതു വയസ്‌സുണ്ടായിരുന്നു. ഞാന്‍ സത്യാവസ്‌ഥ അവനെ അറിയിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി.