Joshua 15:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീര്‍മല കടന്നു കെസാലോന്‍ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശില്‍ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
Malayalam 1992 MBSI
പിന്നെ ആ അതിര്‍ ബാലാമുതല്‍ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞു കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ആ അതിര്‍ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞ് കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നായിലേക്കു ചെല്ലുന്നു.
Malayalam Bible POC-ML 2013
ബാലായുടെ പശ്‌ചിമ ഭാഗത്തുകൂടി കടന്ന് സെയിര്‍ മലയിലെത്തിയയാറിം മലയുടെ - കെസലോണിന്‍െറ - വടക്കു ഭാഗത്തുകൂടെ കടന്ന് ബത്‌ഷമേഷിലേക്കിറങ്ങി, തിമ്‌നായിലൂടെ നീങ്ങുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു.