Joshua 15:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരള്‍ച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്‌കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകള്‍ കൂടി നല്‌കിയാലും.” അവള്‍ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്വരയിലുമുള്ള നീരുറവുകള്‍ കാലേബ് അവള്‍ക്ക് വിട്ടുകൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
Malayalam 1992 MBSI
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള്‍ ഉത്തരം പറഞ്ഞു അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്കു തരേണം“ എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവള്‍ ഉത്തരം പറഞ്ഞു. അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
Malayalam Bible POC-ML 2013
നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: എനിക്ക് ഒരു സമ്മാനം വേണം. നീ എന്നെ വരണ്ട നെഗെബിലേക്ക് അയയ്‌ക്കുന്നതിനാല്‍ എനിക്കു നീരുറവകള്‍ തരണം. കാലെബ് അവള്‍ക്ക് മലയിലും താഴ്‌വരയിലും നീരുറവകള്‍ കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.