Joshua 15:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്രബ്ബീം മലയിടുക്കിലൂടെ സീന്‍മരുഭൂമിയില്‍ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബര്‍ന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേര്‍ന്ന് വളഞ്ഞ് കാര്‍ക്കവരെയും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
Malayalam 1992 MBSI
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്നു ആദാരിലേക്കു കയറി കാര്‍ക്കയിലേക്കു തിരിഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെ നിന്ന് കാദേശ് ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് അക്രബ്ബീം കയറ്റത്തിന് തെക്കോട്ടു ചെന്ന് സീനിലേക്കു കടന്ന് കാദേശ്-ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്ന് ആദാരിലേക്കു കയറി
Malayalam Bible POC-ML 2013
അത് അക്രാബിമിന്‍െറ കയറ്റത്തിലൂടെ തെക്കോട്ടു ചെന്ന് സിനിലേക്കു കടന്ന്, കാദെഷ്‌ബര്‍ണയായുടെ തെക്കുഭാഗത്തുകൂടി ഹെസ്‌റോണിലൂടെ അദാറില്‍ എത്തി, കര്‍ക്കായിലേക്കു തിരിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി;