Joshua 16:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോസേഫിന്‍റെ പുത്രന്മാര്‍ക്കു ലഭിച്ച അവകാശഭൂമിയുടെ അതിര്‍ത്തി യെരീഹോ നീരുറവിനടുത്തുള്ള യോര്‍ദ്ദാനില്‍ ആരംഭിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നേ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
Malayalam 1992 MBSI
യോസേഫിന്റെ മക്കള്‍ക്കു കിട്ടിയ അവകാശംയെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍ മരുഭൂമിയില്‍ തന്നേ തുടങ്ങി യെരീഹോവില്‍നിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫിന്റെ മക്കൾക്ക് കിട്ടിയ അവകാശ ദേശത്തിന്റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരീഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫിന്‍റെ മക്കള്‍ക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്ക് യെരീഹോ വെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നെ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
Malayalam Bible POC-ML 2013
ജോസഫിന്‍െറ സന്തതികള്‍ക്ക് നിശ്‌ചയിച്ചിരുന്ന സ്‌ഥലത്തിന്‍െറ അതിര്‍ത്തി ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറീക്കോയ്‌ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു. അവിടെ നിന്നു മരുഭൂമിയിലൂടെ മലമ്പ്രദേശത്തു ബഥേലില്‍ എത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫിന്റെ ഓഹരി യെരീഹോനീരുറവകൾക്കു കിഴക്കുള്ള യെരീഹോവിലെ യോർദാനിൽ ആരംഭിച്ചു മരുഭൂമിയിൽക്കൂടി മേൽപ്പോട്ടു മലനാടായ ബേഥേലിലേക്കു കടക്കുന്നു.