Joshua 16:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീംഗോത്രക്കാര്‍ക്കു കുടുംബം കുടുംബമായി ലഭിച്ച പ്രദേശങ്ങള്‍: അതിന്‍റെ അതിര് കിഴക്ക് അതാരോത്ത്-അദ്ദാരില്‍ നിന്നു ബേത്ത്-ഹോരോനിലേക്കും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്കു അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതെരോത്ത്-അദ്ദാർ ആയിരുന്നു.
Malayalam 1992 MBSI
എഫ്രയീമിന്റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാല്‍കിഴക്കു അവരുടെ അവകാശത്തിന്റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍ വരെ അതെരോത്ത്-അദ്ദാര്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എഫ്രയീമിന്റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ അതിരുകൾ: കിഴക്ക്, അതെരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലെക്കും,അവിടെ നിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഫ്രയീമിന്‍റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍വരെ അതാരോത്ത്-അദ്ദാര്‍ ആയിരുന്നു.
Malayalam Bible POC-ML 2013
കുടുംബക്രമമനുസരിച്ച് എഫ്രായിമിന്‍െറ മക്കള്‍ക്ക് കിട്ടിയ ദേശങ്ങള്‍ താഴെ പ്പറയുന്നവയാണ്: കിഴക്ക് അവരുടെ അവകാശത്തിന്‍െറ അതിര്‍ത്തി മുകളിലത്തെ ബേത്‌ഹോറോണ്‍വരെയുള്ള അത്താറോത്ത് ആദാര്‍ ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫ്രയീമിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാകുന്നു: അവരുടെ ദേശത്തിന്റെ അതിര് കിഴക്ക് അതെരോത്ത്-അദാറിൽനിന്നു മുകളിലത്തെ ബേത്-ഹോരോനിലേക്കു കടക്കുന്നു;