Joshua 17:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനു പിന്നീട് അവകാശം നല്‌കി. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ പിതാവുമായിരുന്ന മാഖീര്‍ യുദ്ധവീരന്‍ ആയിരുന്നതുകൊണ്ട് ഗിലെയാദും ബാശാനും അയാള്‍ക്കു ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
Malayalam 1992 MBSI
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഔഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.
Malayalam Bible POC-ML 2013
പിന്നീട് ജോസഫിന്‍െറ ആദ്യജാത നായ മനാസ്‌സെയുടെ ഗോത്രത്തിന് അവ കാശം നല്‍കി. ഗിലയാദിന്‍െറ പിതാവും മനാസ്‌സെയുടെ ആദ്യജാതനുമായ മാക്കീറിനു ഗിലയാദും ബാഷാനും നല്‍കി. കാരണം, അവന്‍ യുദ്‌ധവീരനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനുള്ള അവകാശമായി മനശ്ശെയുടെ ആദ്യജാതൻ മാഖീറിനു ലഭിച്ച ഓഹരി ഇതാണ്. മാഖീർ ഗിലെയാദ്യരുടെ പൂർവികനായിരുന്നു. മാഖീര്യർ നല്ല യുദ്ധവീരന്മാരായിരുന്നതിനാൽ അവർക്കു ഗിലെയാദും ബാശാനും ലഭിച്ചു.