Joshua 17:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീംദേശം തെക്കും മനശ്ശെക്കു ലഭിച്ച ദേശം അതിനു വടക്കും ആയിരുന്നു; ഇവയുടെ പടിഞ്ഞാറേ അതിര് മെഡിറ്ററേനിയന്‍ സമുദ്രമായിരുന്നു; ഇവ വടക്ക് ആശേരിന്‍റെയും കിഴക്ക് ഇസ്സാഖാരിന്‍റെയും അവകാശഭൂമിയോടു ചേര്‍ന്നു കിടക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;
Malayalam 1992 MBSI
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിര്‍ ആകുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവന്‍റെ അതിര്‍ ആകുന്നു; അത് വടക്ക് ആശേരിനോടും കിഴക്ക് യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു.
Malayalam Bible POC-ML 2013
തെക്കുവശത്തുള്ള ദേശം എഫ്രായിമിന്‍േറ തും വടക്കുവശത്തുള്ളതു മനാസ്‌ സെയുടേതുമാകുന്നു. സമുദ്രമാണ്‌ അതിന്‍െറ അതിര്‍ത്തി. അതു വടക്ക്‌ ആഷേറിനോടും കിഴക്ക്‌ ഇസാക്കറിനോടും തൊട്ടു കിടക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളതായിരുന്നു. അത് മെഡിറ്ററേനിയൻ സമുദ്രംവരെ ചെന്നിരുന്നു: അതിന്റെ വടക്ക് ആശേരും കിഴക്ക് യിസ്സാഖാരും ആയിരുന്നു.