Joshua 17:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്സാഖാരിന്‍റെയും ആശേരിന്‍റെയും അവകാശഭൂമികള്‍ക്കുള്ളിലുള്ള ബേത്ത്-ശെയാന്‍, യിബ്ലെയാം എന്നീ ദേശങ്ങളും അവയുടെ പട്ടണങ്ങളും ദോര്‍, ഏന്‍-ദോര്‍, താനാക്, മെഗിദ്ദോ എന്നീ ദേശങ്ങളിലെ ജനവും അവരുടെ പട്ടണങ്ങളും മനശ്ശെക്ക് അവകാശപ്പെട്ടവ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.
Malayalam 1992 MBSI
അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് വടക്ക് ആശേരിന്റെയും കിഴക്ക് യിസ്സാഖാരിന്റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ നഗരങ്ങളും യിബ്ളെയാമും അതിന്റെ നഗരങ്ങളും ദോർനിവാസികളും അതിന്റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്ന് മലമ്പ്രദേശങ്ങൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ അധീനനഗരങ്ങളും യിബ്ലെയാമും അതിന്‍റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഏന്‍-ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും താനാക്നിവാസികളും അതിന്‍റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നെ.
Malayalam Bible POC-ML 2013
ഇസാക്കറിലും ആഷേറിലും മനാസ്‌സെയ്‌ക്ക്‌ ബത്‌ഷെയാന്‍യിബ്‌ളയാം, ദോര്‍, എന്‍ദോര്‍, താനാക്ക്‌, മെഗിദോ എന്നിവയും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്-ശയാനും യിബ്ലെയാമും, ദോർ, എൻ-ദോർ, താനാക്ക്, മെഗിദ്ദോ എന്നിവിടങ്ങളിലെ നിവാസികളും അവയുടെ അധീനനഗരങ്ങളും ഉണ്ടായിരുന്നു. മൂന്നാമത്തേത് നാഫോത്ത് ആകുന്നു.