Joshua 17:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മനശ്ശെഗോത്രക്കാര്‍ക്ക് ആ പ്രദേശങ്ങളിലുള്ള ജനത്തെ ഓടിച്ച് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മനശ്ശെയുടെ മക്കൾക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർക്കു ആ ദേശത്തിൽ തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
Malayalam 1992 MBSI
എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നേ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മനശ്ശെയുടെ മക്കള്‍ക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്ക് ആ ദേശത്തിൽ തന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, മനാസ്‌സെയുടെ പുത്രന്‍മാര്‍ക്ക്‌ ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. കാനാന്യര്‍ അവിടെത്തന്നെ വസിച്ചുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളയാൻ സാധിച്ചില്ല; കനാന്യർ അവിടെത്തന്നെ താമസിക്കാൻ ഉറച്ചിരുന്നു.