Joshua 17:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോസേഫിന്‍റെ വംശജര്‍ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങള്‍ക്ക് ഒരു ഓഹരി മാത്രം നല്‌കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനസമൂഹം ആയിത്തീര്‍ന്നിരിക്കുന്നുവല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം യോസേഫിന്റെ മക്കൾ യോശുവയോടു: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നതു എന്തു എന്നു ചോദിച്ചു.
Malayalam 1992 MBSI
അനന്തരം യോസേഫിന്റെ മക്കള്‍ യോശുവയോടുയഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഔഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നതു എന്തു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?“ എന്ന് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം യോസേഫിന്റെ മക്കള്‍ യോശുവയോട്: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നത് എന്ത് എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ജോസഫിന്‍െറ സന്തതികള്‍ ജോഷ്വയോടു ചോദിച്ചു: കര്‍ത്താവിന്‍െറ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഒരു വലിയ ജനമായിരിക്കേ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒരു വിഹിതം മാത്രം തന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം യോസേഫിന്റെ ആളുകൾ യോശുവയോട്, “ഞങ്ങൾ ഒരു വലിയ ജനസമൂഹമായിട്ടും യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തിട്ടും നീ ഞങ്ങൾക്ക് ഒരു അവകാശവും അതിന്റെ ഒരു അംശംമാത്രവും തന്നതെന്ത്?” എന്നു ചോദിച്ചു.