Joshua 17:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോശുവ പ്രതിവചിച്ചു: “നിങ്ങള്‍ ഒരു വലിയ ജനസമൂഹമായിത്തീരുകയും എഫ്രയീം പര്‍വതപ്രദേശം നിങ്ങള്‍ക്കു മതിയാകാതെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ പെരിസ്യര്‍ക്കും രെഫായീമ്യര്‍ക്കും അവകാശപ്പെട്ട വനപ്രദേശം കൂടി വെട്ടിത്തെളിച്ച് സ്വന്തമാക്കിക്കൊള്ളുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
യോശുവ അവരോടുനിങ്ങള്‍ വലിയൊരു ജനം എങ്കില്‍ എഫ്രയീംപര്‍വ്വതം നിങ്ങള്‍ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്ന് കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ“ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശുവ അവരോട്: നിങ്ങള്‍ വലിയോരു ജനം എങ്കിൽ എഫ്രയീംപര്‍വതം നിങ്ങള്‍ക്ക് വിസ്താരം പോരാത്തതാകകൊണ്ട് കാട്ടുപ്രദേശത്തു ചെന്ന് പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്ത് കാടു വെട്ടി സ്ഥലം എടുത്തുകൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ജോഷ്വ അവരോടു പറഞ്ഞു: നിങ്ങള്‍ ഒരു വലിയ ജനതയാണെങ്കില്‍ പെരീസ്യരുടെയും റഫായിമിന്‍െറയും ദേശങ്ങളില്‍പോയി വനംതെളിച്ചു ഭൂമി സ്വന്തമാക്കുവിന്‍. എഫ്രായിമിന്‍െറ മലമ്പ്രദേശങ്ങള്‍ നിങ്ങള്‍ക്കു തീരെ അപര്യാപ്‌തമാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു.