Joshua 17:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പര്‍വതപ്രദേശം നിങ്ങള്‍ക്കുള്ളതുതന്നെയാണ്; അതു വനപ്രദേശമാണെങ്കിലും അതിന്‍റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വെട്ടിത്തെളിച്ചു നിങ്ങള്‍ അത് അവകാശമാക്കുക; കനാന്യര്‍ കരുത്തരും ഇരുമ്പു രഥങ്ങള്‍ ഉള്ളവരും ആണെങ്കിലും നിങ്ങള്‍ക്ക് അവരെ ഓടിച്ചുകളയാന്‍ കഴിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.
Malayalam 1992 MBSI
മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരിമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.“
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മലനാട് നിനക്കുള്ളത് ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം; അതിന്‍റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരുമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.
Malayalam Bible POC-ML 2013
മലമ്പ്രദേശങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കിരിക്കട്ടെ. അത്‌ വനമാണെങ്കിലും അതിന്‍െറ അങ്ങേഅതിര്‍ത്തിവരെ തെളിച്ച്‌ നിങ്ങള്‍ക്ക്‌ സ്വന്തമാക്കിയെടുക്കാം. കാനാന്യര്‍ ശക്‌തന്‍മാരും ഇരുമ്പുരഥങ്ങളുള്ളവരും ആണെങ്കിലും നിങ്ങള്‍ക്കവരെ തുരത്തിയോടിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വനനിബിഡമായ മലനാട് നിങ്ങൾക്കുള്ളതായിരിക്കണം. അതു കാടാണ് എങ്കിലും അതു വെട്ടിത്തെളിക്കുക. അതിന്റെ അങ്ങേയറ്റംവരെയുള്ള പ്രദേശം നിങ്ങൾക്കുള്ളതാകുന്നു. കനാന്യർക്ക് ഇരുമ്പു രഥമുണ്ടെങ്കിലും, അവർ ബലവാന്മാരാണെങ്കിലും നിങ്ങൾ അവരെ ഓടിച്ചുകളയും” എന്നു പറഞ്ഞു.