Joshua 17:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെയുടെ മറ്റു പുത്രന്മാരായ അബീയേസെര്‍, ഹേലെക്ക്, അസ്രീയേല്‍, ശെഖേം, ഹേഫെര്‍, ശെമിദെ എന്നിവര്‍ക്കും കുടുംബം കുടുംബമായി അവകാശം ലഭിച്ചു. ഇവര്‍ യോസേഫിന്‍റെ പുത്രനായ മനശ്ശെയുടെ പുത്രന്മാരും കുടുംബത്തലവന്മാരും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കൾ, ഹേലെക്കിന്റെ മക്കൾ, അസ്രീയേലിന്റെ മക്കൾ, ശേഖെമിന്റെ മക്കൾ, ഹേഫെരിന്റെ മക്കൾ, ശെമീദാവിന്റെ മക്കൾ എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കൾ ആയിരുന്നു.
Malayalam 1992 MBSI
മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കള്‍, ഹേലെക്കിന്റെ മക്കള്‍, അസ്രീയേലിന്റെ മക്കള്‍, ശേഖെമിന്റെ മക്കള്‍, ഹേഫെരിന്റെ മക്കള്‍, ശെമീദാവിന്റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഔഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശേഖെം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്‍റെ മക്കള്‍, ഹേലെക്കിന്‍റെ മക്കള്‍, അസ്രീയേലിന്‍റെ മക്കള്‍, ശെഖേമിന്‍റെ മക്കള്‍, ഹേഫെരിന്‍റെ മക്കള്‍, ശെമീദാവിന്‍റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്‍റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.
Malayalam Bible POC-ML 2013
മനാസ്‌സെയുടെ ഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും കുടുംബക്രമമനുസരിച്ച്‌ അവകാശം നല്‍കി. ഇവര്‍ അബിയേസര്‍, ഹേലക്‌, അസ്രിയേല്‍, ഷെക്കെം, ഹേഫെര്‍, ഷെമീദാ എന്നിവരായിരുന്നു. ഇവര്‍ കുടുംബക്രമമനുസരിച്ച്‌ ജോസഫിന്‍െറ മകനായ മനാസ്‌സെയുടെ പിന്‍ഗാമികളായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെയുടെശേഷം പുത്രന്മാരായ അബിയേസെർ, ഹേലെക്, അസ്രീയേൽ, ശേഖേം, ഹേഫെർ, ശെമീദ എന്നിവരുടെ കുലങ്ങൾക്കും ഓഹരി ലഭിച്ചു. ഇവർ കുലംകുലമായി യോസേഫിന്റെ മകനായ മനശ്ശെയുടെ പിൻഗാമികളായ പുരുഷന്മാരായിരുന്നു.