Joshua 17:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെയുടെ പുത്രന്‍ മാഖീര്‍; മാഖീരിന്‍റെ പുത്രന്‍ ഗിലെയാദ്; ഗിലെയാദിന്‍റെ പുത്രന്‍ ഹേഫെര്‍; ഹേഫെരിന്‍റെ പുത്രന്‍ സെലോഫഹാദ്; സെലോഫഹാദിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; അയാള്‍ക്ക് മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ, എന്നീ പുത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു; അവന്റെ പുത്രിമാർക്കും: മഹ്ല, നോവ, ഹൊഗ്ല, മിൽക്ക, തിർസ എന്നു പേരായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകന്‍ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്റെ പുത്രിമാര്‍ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്‍ക്ക, തിര്‍സ എന്നു പേരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ല, നോവ, ഹൊഗ്ല, മിൽക്ക, തിർസ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകന്‍ ശെലോഫഹാദിനു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്‍റെ പുത്രിമാര്‍ക്കും: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നു പേരായിരുന്നു.
Malayalam Bible POC-ML 2013
മനാസ്‌സെയുടെ മകന്‍ മാക്കീറിന്‍െറ മകനാണ്‌ ഗിലയാദ്‌. അവന്‍െറ മകനായ സെലോഫെഹാദിനു പുത്രന്‍മാര്‍ ഉണ്ടായിരുന്നില്ല; പുത്രിമാര്‍ മാത്രം. അവര്‍ മഹ്‌ലാ, നോവാ, ഹോഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിന് പുത്രിമാരല്ലാതെ, പുത്രന്മാർ ഇല്ലായിരുന്നു. അവർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.