Joshua 17:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെക്കു ലഭിച്ച ദേശത്തിന്‍റെ അതിര് ആശേരില്‍നിന്ന് ആരംഭിച്ച് ശെഖേമിനു കിഴക്കുള്ള മിഖ്മെദാത്തിലേക്കു കടന്നു പോകുന്നു. പിന്നീട് ഏന്‍-തപ്പൂഹായിലെ നിവാസികളെ ഉള്‍ക്കൊള്ളത്തക്കവിധം തെക്കോട്ടു തിരിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
Malayalam 1992 MBSI
മനശ്ശെയുടെ അതിരോ ആശേര്‍മുതല്‍ ശേഖെമിന്നു കിഴക്കുള്ള മിഖ് മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏന്‍ -തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെയുടെ അതിരോ, ആശേർമുതൽ ശേഖെമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു. അത് തെക്കൊട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെയുടെ അതിരോ ആശേര്‍മുതൽ ശെഖേമിനു കിഴക്കുള്ള മിഖ്മെഥാത്ത്‍വരെ ചെന്ന് വലത്തോട്ടു തിരിഞ്ഞ് ഏന്‍-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
Malayalam Bible POC-ML 2013
ആഷേര്‍മുതല്‍ ഷെക്കെമിനു കിഴക്ക്‌ മിക്ക്‌മെഥാത്ത്‌വരെ മനാസ്‌സെയുടെ ദേശം വ്യാപിച്ചു കിടക്കുന്നു. അതിന്‍െറ തെക്കേ അതിര്‍ത്തി എന്‍തപ്പുവാവരെ നീണ്ടു കിടക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെയുടെ മേഖല ആശേർമുതൽ ശേഖേമിനു കിഴക്കുള്ള മിക്‌മെഥാത്തുവരെ വ്യാപിച്ചുകിടന്നു. മേഖലയുടെ അതിര് അവിടെനിന്നു തെക്കോട്ടു ചെന്ന് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.