Joshua 17:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് മനശ്ശെക്ക് ലഭിച്ച ദേശത്തിന്‍റെ അതിര് കാനാതോട്ടിലേക്കു പോകുന്നു. ആ പ്രദേശമെല്ലാം മനശ്ശെക്ക് അവകാശമായി ലഭിച്ചതാണെങ്കിലും തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രയീമ്യര്‍ക്ക് അവകാശപ്പെട്ടവ ആയിരുന്നു. മനശ്ശെക്ക് അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിര് തോടിന്‍റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ചെന്ന് അവസാനിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Malayalam 1992 MBSI
പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയില്‍ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ആ അതിർ കാനാ തോടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്‍റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്‍റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Malayalam Bible POC-ML 2013
അതിര്‍ത്തി വീണ്ടും തെക്കോട്ട്‌ കാനാത്തോടുവരെ പോകുന്നു. മനാസ്‌സെയുടെ പട്ടണങ്ങളില്‍ തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രായിമിനുള്ളതാണ്‌. മനാ സ്‌സെയുടെ അതിര്‍ത്തി തോടിനു വടക്കേ അറ്റത്തുകൂടി പോയി കടലില്‍ അവസാനിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിര് തെക്കുവശത്തേക്ക്, കാനാമലയിടുക്കുവരെ വ്യാപിച്ചിരുന്നു. മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമ്യപട്ടണങ്ങളും ഉണ്ടായിരുന്നു, എന്നാൽ മനശ്ശെയുടെ അതിര് മലയിടുക്കിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.